മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഒരാൾ കൂടി പ്ലാസ്മ തെറാപ്പി ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു . നിലമ്പൂർ സ്വദേശി അജിത് കുമാറാണ് രോഗം ബേധമായി ആശുപത്രി വിട്ടത് . പെരിന്തൽമണ്ണ സ്വദേശി ഷാഹുൽ ഹമീദും നന്നംബ്ര സ്വദേശി അബ്ദുൽ ലത്തീഫുമാണ് ചികിത്സക്കായുള്ള പ്ലാസ്മ നൽകിയത്. മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥനായ മലപ്പുറം നിലമ്പൂർ സ്വദേശി അജിത് കുമാർ ജൂണ്‍ 12നാണ് നാട്ടിലെത്തിയത്. ജൂണ്‍ 22നാണ് രോഗം സ്ഥിരീകരിച്ചത്. ഒപ്പം കടുത്ത ന്യുമോണിയ, ബ്ലഡിലേക്ക് വൈറസ് ബാധിക്കുന്ന സെപ്റ്റിസീമിയ എന്നീ അവസ്ഥകള്‍ കണ്ടെത്തിയതോടെ രണ്ട് തവണ പ്ലാസ്മ തെറാപ്പി നടത്തിയത്. മധുരപലഹാരങ്ങൾ പങ്കു വെച്ചാണ് അജിത് കുമാർ ആശുപത്രി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *