“ഉത്രയെ കൊന്നത് ഞാനാണ്”, പരസ്യമായി കുറ്റസമ്മതം നടത്തി സൂരജ്

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പരസ്യമായി കുറ്റം സമ്മതിച്ച്‌ പ്രതി സൂരജ്. ഉത്രയെ കൊന്നത് താനെന്ന് സൂരജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അടൂരില വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കുറ്റസമ്മതം.മുഖ്യ പ്രതികളായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും കല്ലുവാതുക്കല്‍ സ്വദേശി പാമ്പ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂര്‍ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതര്‍ ജയിലിലെത്തി കസ്റ്രഡിയിലെടുക്കുകയായിരുന്നു.

 

JOB NEWS : മലയാളം ന്യൂസ് പോര്‍ട്ടലായ ഈവനിംഗ് കേരള ന്യൂസ് പ്രാദേശിക ലേഖകന്മാര്‍ക്ക് അവസരം നല്‍കുന്നു”  പ്രാദേശിക, വാര്‍ത്തകള്‍ കണ്ടെത്തി നല്‍കാന്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് ബന്ധപെടുക, മൊബൈൽ : +91 9745 150 140  ഇ-മെയിൽ : [email protected]

Leave a Reply

Your email address will not be published. Required fields are marked *