കാസര്‍ഗോഡ്: യുവ നടിയെ കൂട്ട ബലാത്സഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി. ഇവരുടെ കൈവശം ഉള്ള വസ്തുക്കള്‍ മോഷ്ടിച്ചു എന്നും പറയുന്നു. കുന്താപൂര്‍ പോലീസ് സ്‌റ്റേഷനിലാണു മൂന്നു പേര്‍ക്കെതിരെ നടി പരാതി നല്‍കിയത്. നടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നടിയുടെ ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും നഷ്ടമായെന്നും നടി പരാതിയില്‍ പറയുന്നു.

ഇരുപത്തിമൂന്നുകാരിയായ യുവനടിയെ നായിക വേഷം തരാം എന്നു വാഗ്ദാനം ചെയ്താണു മൂന്നുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്. നിര്‍മ്മാതാവെന്ന് പേരില്‍ നടിയെ ബന്ധപ്പെട്ട വ്യക്തി ഇവരോട് പെരുരില്‍ എത്താന്‍ പറയുകയായിരുന്നു. അവിടെ എത്തിയ നടിയൊട് നിര്‍മ്മാതാവിന്റെ വീട്ടില്‍ എത്തി സംസാരിക്കണം എന്നു പറഞ്ഞ് വന്നയാള്‍ ഒപ്പം കുട്ടുി. തുടര്‍ന്ന് ഒരു വീട്ടില്‍ എത്തിച്ച് നടിയെ മൂന്നുപേര്‍ ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു എന്നു പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *