തിരുവനന്തപുരം: യൂ എ ഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിനെ കണ്ടെത്തി. ആക്കുളത്തെ വീടിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. കൈ ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു ഇദ്ദേഹം. ആത്മഹത്യക്കു ശ്രമിച്ചതായാണ് അറിയുന്നത്. ഇന്നലെയാണ് ജയഘോഷിനെ കാണാതായത്. ബൈക്കിൽ പോയ നാട്ടുകാരനാണ് റോഡരികിൽനിന്നു ജയഘോഷിനെ കണ്ടെത്തിയത്. റോഡരികിൽ ആരോ മറിഞ്ഞു വീണതു കണ്ടതായും തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയതെന്നും നാട്ടുകാരനായ ബെന്നി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന് ഭാര്യ തുമ്പ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നയതന്ത്രപാര്‍സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്‍റെ തെളിവുമുണ്ട്. ഭാര്യയും മക്കളുമൊത്ത് ഇന്നലെ കുടുംബവീട്ടിലെത്തിയിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നും ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും ജയഘോഷ് പറഞ്ഞിരുന്നതായി ബന്ധു പറഞ്ഞിരുന്നു.ബൈക്കിലെത്തിയ ചിലര്‍ നാലു ദിവസം മുന്‍പ് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട് ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *