കൊറോണ ; ഐശ്വര്യ റായിയേയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് നടി ഐശ്വര്യ റായിയേയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് പേരും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഇതിനിടെ ഇന്ന് വൈകീട്ടോടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.നാനാവതി ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും നാനാവതി ആശുപത്രിയിലാണ്   ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *