കോവിഡ്: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ് പേര്‍ ക്വാറന്റീനില്‍

തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്തുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു.  ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അടക്കം ആറ് പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഓഫീസ് ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന അഞ്ചു പേരേയും ഓഫീസില്‍ സ്ഥിരമായി എത്താറുള്ള എ.എ.റഹീമിനേയുമാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *