സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഖൈറുന്നീസ(48)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഖൈറുന്നീസയുടെ മരണം സംഭവിച്ചത്. തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കുടുംബത്തില്‍ ആര്‍ക്കും നിലവില്‍ രോഗം ബാധിച്ചിട്ടില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന കോയയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. 57 വയസായിരുന്നു. കോയയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *