തൃശ്ശൂര്‍: പുല്ലൂര്‍ ആനുരളി അമ്പലനട ലക്ഷംവീട് കോളനിയില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തുന്നതായി എക്‌സൈസ് സംഘം കണ്ടെത്തി. കല്ലിങ്ങപ്പുറം അമിത്തിന്റെ (23) വീട്ടുവളപ്പില്‍നിന്നാണു കഞ്ചാവ് ചെടികള്‍ പിടികൂടിയത്.

ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു 25 സെന്റീമീറ്ററോളം ഉയരത്തിലുള്ള മൂന്നു കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തിയത്. എക്‌സൈസ് സംഘത്തെ കണ്ട് പ്രതിയായ അമിത്ത് വീടിനു പുറകിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി.

അമിത്തിന്റെ പേരില്‍ മുമ്പും കഞ്ചാവ് കേസ് എക്‌സൈസില്‍ നിലവിലുണ്ട്. എക്‌സൈസ് ഓഫീസര്‍മാരായ ടി.എ. ഷഫീക്ക്, ഇ.പി. ദിബോസ്, ജീവേഷ്, കെ.എ. ബാബു, പിങ്കി മോഹന്‍ദാസ്, ഷൈജു എന്നിവരാണു ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *