ജാഗ്രത “‘ കോഴിക്കോട്ട് മൂവായിരത്തിനു മേലെ കൊറോണ കേസുകള്‍ ഉണ്ടായേക്കാം; ചികിത്സാസൗകര്യങ്ങള്‍ സജ്ജമാണെന്നും മന്ത്രി

കോഴിക്കോട് ജില്ലയില്‍ 3000നും 4000നും ഇടയില്‍ കൊറോണ കേസുകള്‍ പ്രതീക്ഷിച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഇതിനോടകം തയ്യാറാക്കി. നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ ജില്ലയില്‍ ആകെ വരാന്‍ സാധ്യതയുള്ള കേസുകളുടെ എണ്ണമാണ് ഇതെന്നും മന്ത്രി പറഞ്ഞു.ജില്ലയില്‍ 3000നും 4000നും ഇടയില്‍ കൊറോണ കേസുകള്‍ ഉണ്ടായാല്‍ 600 ഓക്സിജന്‍ സിലിണ്ടറുകളും 200 വെന്‍റിലേറ്ററുകളും ആവശ്യം വന്നേക്കാം. ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കാന്‍ 118 സ്ക്വാഡുകളെ രംഗത്തിറക്കും. കോഴിക്കോട് ബീച്ച്‌ ആശുപത്രി രണ്ടുദിവസത്തിനുള്ളില്‍ കൊറോണക്ക് വേണ്ടിയുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റും. ചികില്‍സയ്ക്കു സജ്ജമാകാന്‍ സ്വകാര്യ ആശുപത്രികള്‍ക്കു നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ ഇത്തരം ആശുപത്രികളിലെ ബ്ലോക്കുകള്‍ കൊറോണ ആശുപത്രിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *