സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 733 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (26 -7-20) 927 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സമ്പർക്കം വഴി 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.വിദേശത്തു നിന്നും വന്ന 76 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 91 പേർക്കും രോഗം സ്ഥിരീകരിച്ചു.സമ്പർക്ക രോഗികളിൽ 67 പേരുടെ ഉറവിടം വ്യക്തമല്ല. 689 പേർക്കാണ് ഇന്ന് രോഗമുക്തി.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കൊല്ലം- 74 , പത്തനംതിട്ട- 91 , ആലപ്പുഴ-46 , കോട്ടയം-54 , ഇടുക്കി- 48 , എറണാകുളം- 61 , പാലക്കാട്- 42 , തൃശ്ശൂർ- 41 , മലപ്പുറം- 56 , കോഴിക്കോട് -57 , വയനാട്-28 , കണ്ണൂർ- 47 , കാസർഗോഡ് -107 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *