ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

കൊച്ചി: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി.വി.വിജയന്‍ (61) ആണ് മരിച്ചത്. കാൻസർ ബാധിതനായ ഇദ്ദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സി.വി.വിജയന്‍ മരിച്ചതെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. കാന്‍സര്‍ ചികിത്സക്കിടെയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *