കോവിഡ് ബാധിച്ച് മരിച്ച കാരപ്പറമ്പ് സ്വദേശിയുടെ മരുമകനും മരിച്ചു. കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മരുമകനായ മുഹമ്മദ്അലിയാണ് മരിച്ചത്.ഇയാൾ കാരന്തൂരിൽ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. മൂത്ര സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു കാലമായി ചികിൽസയിലായിരുന്നു. എന്നാൽ കോവിഡ് ബാധയുണ്ടോ എന്നകാര്യം അറിവായിട്ടില്ല. ഇയാളുടെ ശ്രവം കോവിഡ് പരിശോധനക്ക് അയച്ചിട്ടുണ്ട്. റുഖിയാബിയുടെ മകള്‍ ഷാഹിദ കഴിഞ ദിവസം മരിച്ചിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ഇവർ. കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മറ്റൊരു മകളുടെ ഭർത്താവാണ്.
2020-07-27
