തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച പത്രപ്രവർത്തകയോട് ആരോപണത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷെ ഇത് പറയാൻ അദ്ദേഹം കുറച്ചധികം സമയമെടുത്തു. സ്വര്‍ണ്ണക്കടത്ത് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ ആരോപിച്ചിരുന്നുവെന്നും അത്തരത്തിലൊരു ഒത്തുതീര്‍പ്പിലേക്ക് പോകുന്നുണ്ടോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിന്നീട് കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഈ ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി .
2020-07-28

