സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി, മരിച്ചത് ആലപ്പുഴ,കാസര്‍കോട് സ്വദേശികള്‍

ആലപ്പുഴ:സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. ആലപ്പുഴ, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. അലപ്പുഴ കാനാശ്ശേരിയില്‍ ത്രേസ്യാമ്മയാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു.വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഇന്നലെ മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധര(66)യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്ചയായി പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കാരണം ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയത് . ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *