അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം നടത്തിയതിന് തമിഴ് സിനിമയിലെ പ്രമുഖ യുവനടന്‍ ഷാം ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണു ചൂതാട്ടം നടത്തിയത്. ലോക്ഡൗണ്‍ കാലത്ത് തമിഴ് സിനിമയിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യകത്മായിട്ടില്ല .ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *