തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ച് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പോലീസുകാര്‍ക്കും കിളിമാനൂര്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരു പോലീസുകാരന്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാന്‍ ആണ്. എസ് എ പി ക്യാമ്പിലെ രണ്ട് പോലീസുകാര്‍ക്കും കിളിമാനൂര്‍ സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എസ്എപി ക്യാമ്പിലെ ഒരു പോലീസുകാരന്‍ പോലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളാണ്. ഒരു പോലീസുകാരന്റെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്എപി ക്യാമ്പ് അണുവിമുക്തമാക്കുന്ന നടപടികള്‍ നടന്നുവരുന്നുണ്ട്.ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനായ പോലീസുകാരന്‍ ഇന്ന് ഉച്ചവരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പനിയോ മറ്റേതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല. ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ക്വാറന്റീനില്‍ പ്രവേശിച്ചേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *