വീട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ നെറ്റിയില്‍ ഉണ്ടായിരുന്നു ഭസ്മക്കുറിയും തിലകവും മായ്ക്കണമെന്ന്  എ.ആര്‍. റഹ്‌മാന്റെ മാതാവ് ആവശ്യപ്പെട്ടെന്ന് തമിഴ് കവിയുടെ വെളിപ്പെടുത്തല്‍

ചെന്നൈ: വീട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ നെറ്റിയില്‍ ഉണ്ടായിരുന്നു ഭസ്മക്കുറിയും തിലകവും മായ്ക്കണമെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ മാതാവ് ആവശ്യപ്പെട്ടെന്ന് തമിഴ് കവിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ ബോളിവുഡില്‍ തന്നെ ഒരു സംഘം ഒതുക്കാന്‍ ശ്രമം നടത്തുന്നു എന്ന റഹ്‌മാന്റേയും റസൂല്‍ പൂക്കുട്ടിയുടേയും ആരോപണം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്. ഇതേത്തുടര്‍ന്നാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ കുടുംബം കടുത്ത ഹിന്ദു വിരുദ്ധത പുലര്‍ത്തുന്നവരാണെന്ന ആരോപണവുമായി തമിഴിലെ പ്രസ്ത കവി പിറൈസൂഡന്‍ തന്നെ രംഗത്തെത്തിയത്.

പുതിയ ചിത്രത്തിന്റെ ഗാനരചനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റഹ്‌മാന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു താന്‍ അപമാനിക്കപ്പെട്ടത്. തിലകവും ഭസ്മവും മായ്ക്കണമെന്ന അവരുടെ ആവശ്യം താന്‍ അംഗീകരിച്ചില്ല. തന്റെ വിശ്വാസം അപമാനിക്കപ്പെട്ടു. എന്നാല്‍ അവ ഒഴിവാക്കാന്‍ താന്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ഹിന്ദുമതത്തിലായിരുന്ന റഹ്‌മാന്റെ കുടുംബം ഇസ്ലാമിലേക്ക് മതം മാറുകയായിരുന്നു. പിതാവും സഹോദരിയും മാരക രോഗബാധിതരായ സാഹചര്യത്തില്‍ ഒരു സൂഫിയുടെ ഉപദേശപ്രകാരമായിരുന്നു റഹ്‌മാന്റെ കുടുംബം മതം മാറിയത് എന്നാണ് റിപ്പോർട്ടുകൾ . ദിലീപ് കുമാറെന്ന പേര് മാറ്റി എ ആര്‍ റഹ്‌മാന്‍ പുതിയ പേര് സ്വീകരിക്കുകയായിരുന്നു. കസ്തൂരി എന്ന പേര് മാറ്റി റഹ്‌മാന്റെ മാതാവ് കരീമ ബീഗം എന്ന പേരും സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *