തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ ഏറ്റെടുത്തതോടെ എല്ലാ കണ്ണുകളും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയിലേക്ക് തിരിയുന്നു. ബാലഭാസ്‌ക്കറിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടശേഷം ഇതുവരെ ലക്ഷ്മി ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നത് ശ്രദ്ദേയമായ ഒരു കാര്യമാണ് . ലക്ഷ്മിയുടെ ഈ മൗനം സംശയാസ്പദമാണെന്നാണ് ബാലഭാസ്‌ക്കറിന്റെ കുടുംബം ചൂണ്ടിക്കാട്ടിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള പ്രതി സരിത്ത് അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് കലാഭവന്‍ സോബിന്‍ വെളിപ്പെടുത്തിയെങ്കിലും അതുമായി ബന്ധപ്പെട്ടും ഒരു പ്രതികരണവും ലക്ഷ്മി നടത്തിയിട്ടില്ലെന്നും ശ്രദ്ദേയമായ ഒരു കാര്യമാണ്. . മാധ്യമങ്ങളില്‍ സരിത്തിന്റെ ചിത്രം കണ്ടപ്പോഴാണ് തിരിച്ചറിയാനായതെന്നാണ് സോബില്‍ പറഞ്ഞത്. അപകടം നടന്നതിന് തൊട്ടു പിന്നാലെ സോബിന്‍ കാറില്‍ അത് വഴി കടന്നു പോയിരുന്നു. നാലഞ്ചുപേര്‍ അവിടെ സംശയാസ്പദമായി കൂടി നില്‍ക്കുന്നത് കണ്ടുവെന്ന് നേരത്തെ മൊഴി നല്‍കുകയും ചെയ്തിരുന്നു. സോബിന്റെ മൊഴികളാണ് സ്വര്‍ണ്ണക്കടത്തും ബാലുവിന്റെ മരണവും തമ്മിലുള്ള ബന്ധം വിവാദമായി നിലനിര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *