സ്വര്‍ണക്കടത്തുകേസ്: ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ ശിവശങ്കറിന് അറിയാമായിരുന്നോ എന്നതില്‍ വ്യക്തതവരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

സ്വര്‍ണക്കടത്തിന് കിട്ടിയ പ്രതിഫലത്തിന് പുറമേ 1,85,000 ഡോളര്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. 1,35,000 ഡോളര്‍ സ്വപ്‌നയുടെ അക്കൗണ്ടിലെത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്രതിഫലമായും വന്‍ തുക കിട്ടിയിട്ടുണ്ടെന്ന് സ്വപ്ന ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. യു എ ഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്‍ ജി ഒകള്‍ വഴി സംസ്ഥാനത്ത് നടത്തുന്ന ഭവന നിര്‍മാണ പദ്ധതികളുടെ വിഹിതമായിട്ടായിരുന്നു ഈ പണം ലഭിച്ചതെന്നാണ് സ്വപ്‌ന പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *