മലപ്പുറം : മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ സ്കൂള്‍ പഠന കാലത്തെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശിനിയായ 23 കാരിയാണ് പിടിയിലായത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി പെണ്‍കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോവുകയായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. അഞ്ച് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. ഇതില്‍ മൂന്നു വയസ്സുള്ള കുഞ്ഞുണ്ട്. പഴയ എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘമത്തിനിടെ പഠന കാലത്തെ കാമുകനെ കാണുകയും ഇരുവരും വീണ്ടും പ്രണയത്തിലാവികയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് ഭര്‍ത്താവുമായി പല കാരണങ്ങള്‍ പറഞ്ഞ് അകന്നു. അറസ്റ്റിലായ യുവതിയെ കോടതിയില്‍ ഹാജരാക്കി. കോടതി യുവതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. യുവതിക്കെതിരേ കുഞ്ഞിനെ ഉപേക്ഷിച്ചതിനും സുരക്ഷ ഉറപ്പാക്കത്തതിനും ബാലനീതി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *