കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ നാനാവതി ആശുപത്രിയിൽ ചികിൽസയിലായിരുന്ന നടൻ അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു. പരിശോധനാഫലം നെഗറ്റീവായതിനു പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് പോസിറ്റീവായ അഭിഷേക് ആശുപത്രിയിൽ തുടരും. ജൂലൈ 11നാണ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കോവിഡ് സ്ഥിരീകരിച്ച മരുമകൾ ഐശ്വര്യ റായിയും മകൾ ആരാധ്യയും നേരത്തെ രോഗമുക്തി നേടിയിരുന്നു.
2020-08-02

