മലപ്പുറം: രണ്ടുമാസം പ്രായമായ കുഞ്ഞുമൊത്ത് മാതാവിന്‍റെ ആത്മഹത്യാശ്രം. പാണ്ടിക്കാട് എറിയാട്ട് തൊടീരി ശിവന്‍റെ മകള്‍ ആതിര (26) ആണ് തറവാട്ടു വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് ആതിരയെ രക്ഷപെടുത്തി. എന്നാല്‍ ഒപ്പമുണ്ടായിരുന്നു കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കരുവാക്കുണ്ട് സ്വദേശി രാജേഷിന്‍റെ ഭാര്യയാണ് ആതിര. ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും കിണറ്റില്‍ വെള്ളം ധാരാളം ഉണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയായിരുന്നു. പിന്നീട് മഞ്ചേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയും പൊലീസുമെത്തിയാണ് രണ്ടുമാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തത്. മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056
