അഞ്ചുവര്‍ഷത്തോളമായി മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി നില്‍ക്കുന്ന ഉപ്പും മുളകും അവസാനിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ചാനല്‍ ഫേസ്ബുക്ക് പേജിലേയും യൂ ട്യൂബ് ചാനലിന്റെയും കമന്റ് ബോക്സില്‍ ഉപ്പും മുളകും നിര്‍ത്തിയതാണോ, അന്വേഷണവുമായി ആരാധകര്‍ എന്ന രീതിയിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപ്പും മുളകിനെകുറിച്ചുയര്‍ന്നുവന്ന പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കിയിരിക്കുകയാണ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍.

ഉപ്പും മുളകിനെക്കുറിച്ചും ആരാധകരുടെ സംശയങ്ങള്‍ക്ക് മോണിംഗ് ഷോയിലായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. ‘ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റേജ്യസ് പരിപാടിയാണ്. അതുകൊണ്ടുതന്നെ ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്നമില്ല. ചക്കപ്പഴം കണ്ടിട്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം കൊണ്ടു വന്ന പരിപാടിയാണ്’ അത് അങ്ങനെയൊന്നും നിര്‍ത്തുന്ന പ്രശ്നമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *