ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. ഓഗസ്റ്റ് എട്ടിനായിരുന്നു 61കാരനായ നടനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ആയിരുന്നു ആദ്യം കരുതിയിരുന്നത്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കി.
എന്നാല്‍, അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് പത്തിന് അദ്ദേഹത്തെ ഐ സിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. വീണ്ടും നടന്ന പരിശോധനകളിലാണ് സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി സഞ്ജയ് ദത്ത് അമേരിക്കക്ക് പോകുമെന്നാണ് വിവരം. നേരത്തെ താന്‍ ജോലികളില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നതായി താരം ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്നെക്കുറിച്ച്‌ ഓര്‍ത്ത് ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരുടെയും അനുഗ്രഹത്തോടെ താന്‍ എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്നും സഞ്ജയ് ദത്ത് കുറിച്ചിരുന്നു. അതേസമയം, അമ്മ മാന്യത ദത്തിനൊപ്പം ഇപ്പോൾ ദുബായിലുള്ള തന്റെ ചെറിയ കുഞ്ഞുങ്ങളെ ഓർത്ത് താരം ആശങ്കയിലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *