തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള തീയതി 20 വരെ നീട്ടി. ഹയർ സെക്കൻഡറി സ്കൂളുകളിൽ ആകെ സീറ്റുകളിൽ പത്തുശതമാനം സാമ്പത്തികമായി പിന്നാക്കം നിൽകുന്ന മുന്നാക്ക സമുദായങ്ങൾക്ക് സംവരണംചെയ്ത് സർക്കാർ ഉത്തരവിറക്കിയിരുന്നു. അപേക്ഷകർക്ക് ഇതിനുള്ള വിവരങ്ങൾകൂടി ഉൾപ്പെടുത്താനാണ് തീയതി നീട്ടിയത്. സംവരണം സംബന്ധിച്ച വിവരങ്ങൾ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in-ൽ ലഭിക്കും.
2020-08-16
