ആലപ്പുഴ: ഇന്ത്യയുടെ വികലമായ ഭൂപടം സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് നോതാവും അരൂര്‍ എംഎല്‍എയുമായ ഷാനിമോള്‍ ഉമസ്മാനെതിരെ കേസെടുത്തു. സ്വാതന്ത്ര്യദിനാശംസയോടൊപ്പം ഫേസ്ബുക്കില്‍ നല്‍കിയ ഫോട്ടോയ്‌ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്വാതന്ത്ര്യ ദിനാശംസയോടൊപ്പം നല്‍കിയ ഇന്ത്യയുടെ ഭൂപടത്തില്‍ കശ്മീരിന്റെ ചിത്രം ഉണ്ടായിരുന്നില്ല. ഇത് കൂടാതെ കേരളത്തിന്റെ ഭാഗവും പൂര്‍ണമായും ചിത്രീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് കശ്മീര്‍ ഇല്ലാത്ത ഭൂപടം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സംഘപരിവാറാണ് പരാതി നല്‍കിയത്. പരാതിക്കാർ വിഷയം രാഷ്ട്രപതിയുടെയും ഗവര്‍ണ്ണറുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച ഷാനിമോള്‍ ഉസ്മാന്‍ രാജ്യത്തെ അപമാനിച്ചതായി സിപിഐ എം ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരണഘടനയെ തൊട്ടു അധികാരത്തിലേറിയ ഷാനിമോള്‍ ഭരണഘടനാ ലംഘനമാണ് നടത്തിയത്. കാശ്മീരിന്റെ ഒരു ഭാഗം അടര്‍ത്തി മാറ്റി ഇന്ത്യന്‍ ഭൂപടം പ്രസിദ്ധീകരിക്കുക വഴി എംഎല്‍എയുടെ ഉള്ളിലിരുപ്പ് വെളിവായെന്നും . വിഷയത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം. നിയമ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി, ഗവര്‍ണര്‍, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി പി കെ സാബു പറഞ്ഞു. അതേസമയം ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് മുക്കി. കൂടാതെ ഫേസ്ബുക്ക് അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ് ഷാനിമോള്‍ ഉസ്മാന്‍ മറുപടി നല്‍കിയിരിക്കുന്നത്.

