പെട്ടിമുടി ദുരന്തം: തമിഴ്‌നാട് സര്‍ക്കാര്‍ 3 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു

ചെന്നൈ: രാജമല പെട്ടിമുടി ദുരന്ത ബാധിതര്‍ക്ക് സഹായവാഗ്ദാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവുമാണ് സഹായം. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സഹായധനം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ഏഴിനാണ് രാജമല പെട്ടിമുടിയിൽ ‌ഉരുൾപൊട്ടലുണ്ടാവുന്നത്. അപകടത്തില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 80-ലേറെപ്പേരാണ് ഇതില്‍ താമസിച്ചിരുന്നത്. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *