തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് വിട്ടുനല്‍കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.തീരുമാനവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും കേരളത്തിന്റെ തുടര്‍ച്ചയായ അഭ്യര്‍ത്ഥനകള്‍ അവഗണിച്ചാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *