കൊടുവള്ളി: ദേശീയപാതയില്‍ കൊടുവള്ളി മുസ്ലിം ഓര്‍ഫനേജ് മസ്ജിദിന് സമീപം സ്‌കൂട്ടറുകള്‍ കൂട്ടിമുട്ടി ഒരാള്‍ മരിച്ചു. താമരശ്ശേരി കെടവൂര്‍ പാക്കത്ത് നിഖില്‍ (30) ആണ് മരിച്ചത്. മായനാട് സ്വദേശി റിജേഷ്, കിഴക്കോത്ത് ചളിക്കോട് സ്വദേശി നിജാസ് എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.15 ഓടെ ആയിരുന്നു അപകടം. മൂവരെയും ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഖില്‍ മരണപ്പെട്ടിരുന്നു.
2020-08-20
