രോഗിയുമായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. യാത്രക്കാരും ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറേകാലോടെ കോവൂർ– വെള്ളിമാടുകുന്ന് റോഡിൽ പുതുശ്ശേരിത്താഴത്തിനു സമീപമാണു സംഭവം.

ഓട്ടോയുടെ പിറകിൽ നിന്നു പുക ഉയർന്നയുടൻ എല്ലാവരും പുറത്തിറങ്ങി. ഡ്രൈവർ  വെള്ളമെടുക്കാനായി സമീപത്തെ വീട്ടിലേക്ക് പോയപ്പോഴേക്കു തീ കത്തി. വെള്ളിമാടുകുന്നിൽ നിന്നു സ്റ്റേഷൻ ഓഫിസർ കെ.പി.ബാബുരാജിന്റെയും സീനിയർ ഫയർ ഓഫിസർ കെ.സി.സുജിത്ത് കുമാറിന്റെയും നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ എം.ഷൈബിൻ, പി.അഭിലാഷ്, കെ.അഭിഷേക്, പി.എം.സജിത്ത് കുമാർ, കെ.ടി.ജയേഷ് എന്നിവരാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *