സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി

കൊച്ചി: സംസ്​ഥാനത്ത്​ ഒരാള്‍ കൂടി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പച്ചാളം ലൗര്‍ദ് ആശുപത്രിക്ക്​ സമീപം താമസിക്കുന്ന മാലിയില്‍ ഗോപിനാഥന്‍ ആണ്​ മരിച്ചത്​. 63 വയസായിരുന്നു.
മരണം കോവിഡ്​ മൂലമാണെന്ന്​ സ്​ഥിരീകരിക്കുന്നതിനായി സ്രവം ആലുപ്പുഴ എന്‍.ഐ.വി ലാബിലേക്​ അയച്ചു. ഇദ്ദേഹത്തിന്​ ഹൃദ​യ സംബന്ധമായ പ്രശ്​നങ്ങളുണ്ടായിരുന്നു. ഇതോടെ സംസ്​ഥാനത്ത്​ വെള്ളിയാഴ്​ച കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം അഞ്ചായി.

Leave a Reply

Your email address will not be published. Required fields are marked *