തൃശ്ശൂര്‍: തൃശ്ശൂര്‍ എരുമപ്പെട്ടിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നംഗസംഘം പിടിയില്‍. കോടശ്ശേരിയില്‍ ‘വീരപ്പന്‍ സനീഷ്’ എന്ന സനീഷിനെ കൊലപ്പെടുത്തിയ സംഘമാണ് പിടിയിലായത്. കോടശ്ശേരി സ്വദേശി ഇസ്മായില്‍, ഭാര്യ ഷമ്മി, സഹോദരന്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ അക്കിക്കാവില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സനീഷിനും ഇയാളെ കൊലപ്പെടുത്തിയവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി സനീഷും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *