കരുവന്നൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് മൂന്നിന് മാപ്രാണം സെന്ററില്‍ മെറിറ്റ് ഡേ സംഘടിപ്പിക്കുന്നു.
പ്രഫ. കെ.യു. അരുണന്‍ എംഎല്‍എ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സാമൂഹ്യ പ്രവര്‍ത്തക ആനി റിബു ജോഷി ബോധവത്കരണ ക്ലാസ് നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നിര്‍വഹിക്കും.

മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത് യൂണിഫോം വിതരണവും സ്പര്‍ശ് വൈസ് ചെയര്‍മാന്‍ സി.കെ. ചന്ദ്രന്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നിര്‍വഹിക്കും. ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജുമാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.വി. പ്രജീഷ്, അഡ്വ. പി.സി. മുരളീധരന്‍, ബാങ്ക് വൈസ് പ്രസിഡന്റ് ടി.ആര്‍. ഭരതന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *