തിരുവനന്തപുരം: സെക്രറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപീടിത്തത്തില്‍ ദുരൂഹത ആരോപിച്ച്‌ സംസ്ഥാന ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അന്വേഷണം നടക്കും മുന്‍പ് കമ്പ്യൂട്ടറിൽ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണെന്ന് പ്രഖ്യാപിക്കാന്‍ അഡീഷണല്‍ സെക്രട്ടറി പി. ഹണി ജ്യോതിഷിയാണോയെന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു.
‘സെക്രട്ടേറിയറ്റില്‍ മികച്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി സുരക്ഷാ സംവിധാനമുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായത്. അന്വേഷണം നടക്കും മുന്‍പ് കമ്പ്യൂട്ടറിൽ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണെന്ന് പ്രഖ്യാപിക്കാന്‍ അഡീഷണല്‍ സെക്രട്ടറി പി. ഹണി ജ്യോതിഷിയാണോ ? പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാര്‍ എല്ലാം ക്വാറന്റീനിലായിരുന്നു. എങ്ങനെയാണ് രണ്ടു ജീവനക്കാര്‍ മാത്രം ഇന്ന് ആ ഓഫീസില്‍ എത്തിയത് ?സിസിടിവിക്ക് ഇടിമിന്നല്‍ ഏല്‍ക്കുക , ഫയലുകള്‍ കത്തി നശിക്കുക. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കഴിയില്ല. ഇത് കത്തിയതല്ല , കത്തിച്ചതാണ്.:’ സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട്‌സര്‍ക്യൂട്ടെന്നായിരുന്നു പൊതുഭരണ വകുപ്പ് സെക്രട്ടറി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *