പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.രാവിലെ പതിനൊന്ന് മണിയോടെയാണ്മന്‍ കീ ബാത്ത് എന്ന റേഡിയോ പരിപാടിയിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. തന്റെ ട്വീറ്റിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 18 ന് നടന്ന മന്‍ കീ ബാത്തില്‍ രാജ്യത്തെ ജനങ്ങള്‍ അവരുടെ ആശയങ്ങള്‍ മന്‍ കീ ബാത്തിലേക്ക് പങ്കുവയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കാര്‍ഗില്‍ വിജയ് ദിവാസിന്റെ’ 21-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മന്‍ കീ ബാത്തില്‍ മോദി നേരത്തെ പാകിസ്ഥാനെതിരെ രൂക്ഷ വിമാര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങള്‍ സൃഷ്ടിക്കാനുളള പാകിസ്ഥാന്റെ ശ്രമമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും മോദി പറഞ്ഞിരുന്നു. കാര്‍ഗില്‍ യുദ്ധത്തിലെ ഇന്ത്യന്‍ സേനയുടെ ധീര കഥകള്‍ പങ്കുവയ്ക്കാനും പ്രധാനമന്ത്രി രാജ്യത്തിലെ യുവാക്കളോട് അന്ന് ആവശ്യപ്പെട്ടിരുന്നു.
2020-08-30

