ആര്‍എസ്‌എസ് ബിജെപി ചാനലെന്നു സിപിഎം പറയുന്ന ജനം ടിവിയില്‍ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തല്‍ മറ്റൊരു വിവാദത്തിലേക്ക് , ചാനല്‍ ചര്‍ച്ചയില്‍ ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബുവാണു ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാദത്തില്‍ ഇനിയും പ്രതികരണത്തിന് മന്ത്രി ജി സുധാകരന്‍ തയ്യാറായിട്ടില്ല.. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു ചാനലില്‍ ഓഹരി ഉണ്ടെന്ന പ്രചാരണവും ഇതിനിടയിലുണ്ടായി. സൈബര്‍ സഖാക്കളാണ് ഇത്തരത്തില്‍ വാദവുമായി എത്തിയത്. ഇതിനെ പ്രതിരോധിക്കാനാണ് വെളിപ്പെടുത്തലുമായി ജനം ടിവി എത്തുന്നത്.മന്ത്രിയുടെ മകന് കൈരളി ടി.വിയില്‍ ഷെയറുണ്ടോയെന്ന് ചോദിച്ച ചീഫ് എഡിറ്റര്‍ നിരവധി സിപിഎമ്മുകാര്‍ക്കും ചാനലില്‍ ഷെയറുണ്ടെന്നും അദ്ദേഹം പറയുന്നു.

സുധാകരന്റെ മകന് ജനം ടിവിയില്‍ ഷെയര്‍ ഉണ്ടെന്ന വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു.ജനം ടിവിയിൽ ആര്‍ക്കൊക്കെ ഷെയര്‍ ഉണ്ടെന്ന് എനിക്ക് അറിയില്ല. സുധാകരന്റെ മകന് എവിടെയൊക്കെ ഷെയര്‍ ഉണ്ടെന്നും എനിക്ക് അറിയില്ല. പറയുന്ന കാര്യങ്ങളില്‍ വസ്തുത വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ സൈബര്‍ ഇടങ്ങളിലും ഇത് ചര്‍ച്ചയായി. സുധാകരന്റെ ചിത്രം പങ്കുവച്ച്‌ ‘സംഘ്യൂണിസ്റ്റ്’ എന്ന് പരിഹസിച്ച്‌ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *