ഡൽഹി; മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. അന്ത്യം ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ആയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സക്കിടെ കോവിഡും സ്ഥിരീകരിച്ചു. മൂന്ന് കേന്ദ്രമന്ത്രി സഭകളിൽ സുപ്രധാന പങ്ക് വഹിച്ച പ്രണബ് മുഖർജി അഞ്ചു തവണ രാജ്യ സഭാംഗവുമായി. 2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ബഹുമതി നല്‍കിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ ’17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *