ന്യൂഡല്‍ഹി: കൂടുതല്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ച്‌ കേന്ദ്ര സര്ക്കാര്‍. പ്രമുഖ ഗെയിമിങ് ആപ്പായ പബ്ജി അടക്കം 118 ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ലഡാക്കിലെ ചൈനയുടെ പ്രകോപനത്തിന് പിന്നാലെയാണ് 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച്‌ ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക്.ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മൊബൈല്‍-ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയാണിതെന്നും സൈബര്‍ ലോകത്ത് ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഇലക്‌ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അറിയിച്ചു. “ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും മുന്‍വിധിയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് ആപ്പുകള്‍ നിരോധിച്ച്‌ കൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിവിധ കോണുകളില്‍ നിന്നും പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നതായും സര്‍ക്കാര്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് ആപ്പുകള്‍ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *