ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മെയ്‌നില്‍ കോവിഡ് ഭീതി. ക്ലബ്ബിലെ നാല് സൂപ്പര്‍ താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഞ്ചല്‍ ഡി മരിയ, നെയ്മര്‍, കെയ്‌ലര്‍ നവാസ്, ലിയോണ്ട്രോ പരേഡസ് എന്നീ സൂപ്പര്‍ താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്ലബ്ബ് കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. ഫ്രഞ്ച് മാധ്യമമായ എല്‍ എക്വിപ്പാണ് നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി പുറത്തുവിട്ടത്. യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് പിഎസ്ജി പരാജയപ്പെട്ടതിനെ തുടര്‍ന്ന് അര്‍ജന്റീനിയന്‍ താരങ്ങളായ പിഎസ്ജിയുടെ സ്‌ട്രൈക്കറായ ഡി മരിയയും മധ്യനിര താരമായ ലിയോണ്ട്രോ പരേഡസും സ്പാനിഷ് ദ്വീപായ ഐബിസയിലേക്ക് അവധിക്കാലത്തിന് പോയിരുന്നു. നിലവില്‍ താരങ്ങള്‍ ക്വാറന്റൈനിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോസിറ്റീവ് പരീക്ഷിച്ച കളിക്കാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാത്തതാണ് പ്രശ്നമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *