തൊടുപുഴ: തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ജനയുഗം ലേഖകനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതിന് കരിമണ്ണൂര്‍ സ്വദേശികളാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇടുക്കി കരിമണ്ണൂര്‍ സ്വദേശികളായ ബിപിന്‍, അജി, ഷെമന്‍റോ, ശ്യാം, ഷാജി, ഫ്ലമന്‍റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ജനയുഗം ജില്ലാ ലേഖകന്‍ ജോമോന്‍ സേവ്യറിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. വാഹനം ഓ‍വര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കരിമണ്ണൂരില്‍ കാര്‍, ബൈക്ക് യാത്രികര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു. ഇതറിയാതെ ഈ വഴി ബൈക്കില്‍ വന്ന ജോമോനെ അക്രമി സംഘം മ‍ര്‍ദ്ദിക്കുകയായിരുന്നു. ജോമോന്‍റ് തലയ്ക്കാണ് പരിക്കേറ്റത്. മുഖത്ത് എട്ട് തുന്നലുകളുണ്ട്.
പിടിയിലായ പ്രതികളെല്ലാം 18നും 23നും ഇടയില്‍ പ്രായമുള്ളവരാണ്. 12 അംഗ സംഘമാണ് ജോമോനെ ആക്രമിച്ചത്. അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *