സ്വപ്ന സുരേഷിനെ വിയ്യൂർ വനിത ജയിലിലെത്തിച്ചു

വിയ്യൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എറണാകുളത്തു നിന്നും വിയ്യൂരിലെ ജയിലിലെത്തിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെത്തിച്ചത്.എൻഐഎ കേസിലെ പ്രതികളെ അതീവ സുരക്ഷ ജയിലിലാണ് പാർപ്പിക്കുന്നതെങ്കിലും അവിടെ വനിത സെൽ ഇല്ലാത്തതിനാലാണ് സ്വപ്നയെ ജില്ല വനിത ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റു പ്രതികളെല്ലാം ഹൈടെക് ജയിലിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *