വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം വഴിത്തിരിവിലേക്ക്. ഇരട്ടക്കൊല നടന്ന സ്ഥലത്ത് 12 പേര്‍ ഉണ്ടായിരുന്നെന്ന സൂചനയാണ് ഇപ്പോള്‍ പൊലീസ് പങ്കുവയ്‌ക്കുന്നത്. പന്ത്രണ്ട് പേരില്‍ പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചത് പത്ത് പേരെ മാത്രമാണ്. ബാക്കി രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

വെഞ്ഞാറമൂട് കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കള്‍ അക്രമം നടന്ന സ്ഥലത്ത് എത്തിയിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. അപ്പു, ഗോകുല്‍, റിയാസ് എന്നിവരാണ് സ്ഥലത്ത് എത്തിയത്. എന്നാല്‍ ഹഖിനും, മിഥിലാജിനും വെട്ടേറ്റതോടെ മൂവരും ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് വിശദീകരിക്കുന്നു.ആറുപേര്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്ന‌വരെന്നും പ്രതികളായ സജീവ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവര്‍ക്ക് പരുക്കുണ്ടെന്നും പൊലീസ് പറയുന്നു. ആക്രമണത്തില്‍ 12 പേര്‍ ഉള്‍പ്പെട്ടതായും അന്വേഷണം വേണമെന്നും നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തില്‍ 12 പേരാണ് ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തുവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച്‌ പൊലീസും രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *