ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വി.വി.ഐ.പികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മുറിയില്‍ ഇദ്ദേഹത്തെ താമസിപ്പിക്കും. മന്ത്രിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇത് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *