മമ്മൂട്ടിക്ക് ‘ഉമ്മ’ കൊടുത്ത് മോഹൻലാലിന്റെ ആശംസകൾ

  മെഗാസ്റ്റാർ മമ്മൂട്ടിക്ക് ‘ഉമ്മ’ നൽകി പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. നമ്പർ 20 മദ്രാസ് മെയ്‌ലിൽ മമ്മൂട്ടിക്ക് ഉമ്മ നൽകുന്ന ചിത്രമാണ് മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ഇച്ചാക്ക, നല്ലൊരു പിറന്നാൾ ദിനം നേരുന്നു, എന്നും സ്നേഹം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ.’.ചിത്രത്തിനൊപ്പം മോഹൻലാൽ കുറിച്ചു.മോഹൻലാലിന്റെ പിറന്നാൾ സന്ദേശം ഇരുവരുടെയും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *