സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 112 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 359 ആയി. 61 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *