കേരളത്തെ ചോരക്കളമാക്കാതെ ജലീലിനെ സി.പി.എം മൊഴി ചൊല്ലണമെന്ന്  മുനീര്‍

കെ.ടി ജലീലിന്‍റെ സത്യം പറയലിനെ പരിഹസിച്ച് എം. കെ മുനീർ. മന്ത്രി കെ.ടി ജലീൽ മാധ്യമങ്ങളോട് അടക്കം സത്യം പറയില്ലെന്ന് പറഞ്ഞാണ് മുനീറിന്‍റെ പരിഹാസം. സത്യം ജയിക്കും എന്ന് മന്ത്രി പറഞ്ഞ വാക്കിനെ അടിവരയിട്ടാണ് മുനീറിന്‍റെ പരിഹാസം. കേരളത്തെ ചോരക്കളമാക്കാതെ ജലീലിനെ സി.പി.എം മൊഴി ചൊല്ലണമെന്നും മുനീര്‍ പറഞ്ഞു.

ധാർമികത, സീസറിന്‍റെ ഭാര്യയുടെ സംശയം, മടിയിലെ കനം, ഉപ്പ് തിന്നവർ വെള്ളം കുടിക്കും, പായസം കഴിച്ചവർക്ക് നാരങ്ങാ നൽകും, എന്നിങ്ങനെയുള്ള പദ സമ്പുഷ്ടിയിൽ നമ്മുടെ നാട് വിറങ്ങലിച്ചുനിൽക്കുകയാണ്. അദ്ദേഹത്തിന് നേർ ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു എന്നും മുനീർ എഫ് ബി യിൽ കുറിച്ചു. എ.കെ.ജി സെന്‍ററില്‍ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു എന്നും മുനീർ പറയുന്നു.

മുനീറിന്‍റെ കുറിപ്പ്:

സത്യമേവ ജയതേ

സത്യമേ ജയിക്കൂ- എന്ന് അടിവരയിട്ട് പറയട്ടെ.

മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും അദ്ദേഹം സത്യം പറഞ്ഞില്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് EDയുടെ മുമ്പിൽ മൊഴി കൊടുക്കാൻ പോയ എ.കെ.ജി സെന്ററിൽ നിന്ന് നേരിട്ട് നിയമിച്ച മന്ത്രിയെ സി.പി.എം മൊഴി ചൊല്ലുമോ എന്ന് കേരളം കാത്തിരിക്കുന്നു.

ധാർമികത, സീസറിന്റെ ഭാര്യയുടെ സംശയം, മടിയിലെ കനം, ഉപ്പ് തിന്നവർ വെള്ളം കുടിക്കും, പായസം കഴിച്ചവർക്ക് നാരങ്ങാ നൽകും, എന്നിങ്ങനെയുള്ള പദ സമ്പുഷ്ടിയിൽ നമ്മുടെ നാട് വിറങ്ങലിച്ചുനിൽക്കുകയാണ്.

അദ്ദേഹത്തിന് നേർ ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

കേരളത്തിലെ തെരുവുകൾ ചോരക്കളം ആക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *