പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ാം ജന്മദിനത്തില്‍ ആശംസകളര്‍പ്പിച്ച് പ്രമുഖര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ാം ജന്മദിനത്തില്‍ ആശംസകളര്‍പ്പിച്ച് പ്രമുഖര്‍. കക്ഷിരാഷ്ട്രീയ ഭേദമന്യെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി തുടങ്ങിയവര്‍ അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നു. 1950 സെപ്തംബര്‍ 17നാണ് അദ്ദേഹം ജനിച്ചത്.

‘പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഇന്ത്യയുടെ ജീവിതമൂല്യങ്ങളിലും, ജനാധിപത്യ പാരമ്പര്യത്തിലും താങ്കള്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു. ദൈവം എപ്പോഴും താങ്കളെ ആരോഗ്യവാനും, സന്തോഷവാനും ആയിരിക്കാന്‍ അനുഗ്രഹിക്കട്ടെ എന്നും, താങ്കളുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ രാഷ്ട്രം സ്വീകരിക്കുകയും ചെയ്യട്ടെ എന്നതാണ് എന്റെ ആശംസകളും പ്രാര്‍ത്ഥനയും’ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *