കൊയിലാണ്ടി നഗരസഭ സ്‌പോർട്‌സ് കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസപദ്ധതി ദിശയുടെ ഭാഗമായി വിദ്യാലയങ്ങൾക്ക് സ്പോട്‌സ് കിറ്റ് വിതരണം ചെയ്തു. വിദ്യാർഥികളുടെ ശാരീരികക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിക്ക്‌ രൂപംനൽകിയത്. നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.എം. ബിജു, എ.പി. പ്രബീത്, പി.പി. രാധാകൃഷ്ണൻ, സി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *