കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രക്ഷോഭം ആറാം ദിവസവും തുടരുന്നു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. വി ടി ബല്‍റാം എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌ നടന്നത്. വി.ടി ബല്‍റാമിന് നേരെ പൊലീസ് മര്‍ദ്ദനമുണ്ടായി. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പൊലീസിന് നേരെ മുദ്രാവാക്യം വിളിക്കുന്നത് തുടരുകയാണ്. ജലീലിനെതിരെ കോണ്‍​ഗ്രസും ബി.ജെ.പിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്കും വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ച്‌ നടക്കുകയാണ്.പ്രതിഷേധം മുന്നില്‍ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചി എന്‍.ഐ.എ ഓഫീസില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കടവന്ത്രയില്‍ നിന്ന് എന്‍.ഐ.എ ഓഫീസിലേക്ക് തിരിയുന്ന എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡ് വച്ച്‌ അടച്ചിരിക്കുകയാണ്.എന്‍.ഐ.എ ആസ്ഥാനത്തേക്ക് ബി.ജെ.പി യുവമോര്‍ച്ചയും മാര്‍ച്ച്‌ നടത്തി. കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്ന എന്‍.ഐ.എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് മാര്‍ച്ച്‌. ബാരിക്കേട് മറി കടന്ന രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി സംസ്ഥാന വക്താവ് നാരായണന്‍ നമ്ബൂതീരിക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *