തിരുവനന്തപുരം : കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒയില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. തച്ചങ്കരിക്കെതിരേ തെളിവില്ലെന്നാണ്  അ‌ന്വേഷണ സംഘത്തിന്റെ നിലപാട്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നതാണ് ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരായ കേസ്. ഈ കേസില്‍ തെളിവില്ലെന്ന് പറഞ്ഞാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. പരാതിയെ ബലപ്പെടുത്തുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടൊപ്പം സമര്‍പ്പിച്ച ഓഡിയോ ടേപ്പടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്നുമാണ് വിജിലന്‍സ് പറയുന്നത്. നേരത്തെ പരാതി വന്നപ്പോള്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ആണ് തച്ചങ്കരിക്കെതിരേ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അതേസമയം തന്നെ റിപ്പോർട്ടിൽ വകുപ്പു തല അന്വേഷണം നടത്താമെന്ന ശുപാര്‍ശയും വിജിലന്‍സ് നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *